About us

നേകം മാറ്റങ്ങളിലൂടെയാണ് നാം ഇന്ന് കാണുന്ന വസ്ത്രധാരണ ഫാഷനുകൾ ഉണ്ടായത്. ഓരോ കാലത്തും പല വഴികളിലൂടെയാണ് ഫാഷൻ ഉണ്ടായി വരുന്നത് ഇന്നത്തെ ഫാഷൻ പലപ്പോഴും കുറെ കാലം മുമ്പുള്ള ഫാഷന്റെ ചെറിയ വക ഭേദങ്ങൾ തന്നെയാകും. നിത്യേന പുതിയത് ധരിക്കാനുള്ള ആളുകളുടെ ചിന്ത പുതിയ ഫാഷൻ സങ്കൽപ്പങ്ങൾക്ക് സാധ്യത ഏറുന്നു. അതുകൊണ്ടുതന്നെ പഴയകാല തയ്യൽ പഠനത്തിന് ഫാഷൻ ഡിസൈനിങ് രംഗത്തേക്ക് വഴിമാറേണ്ടി വന്നു.

സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കുന്നതിനു മുൻപ് പെൺകുട്ടികളെ തയ്യൽ പഠിക്കാൻ അയക്കുന്ന ഒരു രീതി നമ്മുടെ നാടുകളിൽ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഫാഷൻ രംഗം ആധുനിക വത്കരിച്ചപ്പോൾ സാധാരണ തയ്യൽ പഠനം കൊണ്ട് വലിയ പ്രയോജനം ഇല്ലാതായി. മാത്രവുമല്ല ഫാഷൻ ഡിസൈനിങ് കോഴ്സുകൾ വ്യാവസായിക വത്കരിക്കപ്പെട്ടതോടെ പഠനം സാധാരണക്കാരുടെ ബഡ്ജറ്റിന് തങ്ങാത്തതുമായി. അക്കാഡമിക് വിദ്യാഭ്യാസം കുറഞ്ഞവർക്ക് വൻകിട സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടുകയുമില്ല. സാധാരണ കുടുംബത്തിലെ പെൺകുട്ടിക്ക് ഒരു ഫാഷൻ ഡിസൈനർ ആയി സ്വന്തമായി തൊഴിൽ കണ്ടെത്താൻ കഴിയില്ല എന്ന ചിന്ത വ്യാപകമായി. ഇന്ന് ഏറ്റവും തൊഴിൽ സാധ്യതയുള്ള ഒരു മേഖലയിൽ സാധാരണ കുടുംബങ്ങളിൽ നിന്നും ഉള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും കടന്നുവരാൻ കഴിയാത്ത ഒരു സാഹചര്യത്തിന് മാറ്റം ഉണ്ടാകേണ്ടതുണ്ട്.

ഞങ്ങളുടെ സിലബസും പഠന രീതിയും മികച്ചതാണ് എന്നതിന് തെളിവാണ് ഞങ്ങൾക്ക് ലഭിച്ച ISO 9001:2015 അംഗീകാരം. സ്വാതി തിരുന്നാൾ സ്മാരക അവാർഡ് 2016 ലെ സ്ത്രീ ശാക്തീകരൺ പുരസ്കാർ ഞങ്ങൾക്ക് നേടാൻ സാധിച്ചു. സാധാരണക്കാർക്ക് പഠിക്കാനും ഒരു ഫാഷൻ ഡിസൈനർ ആയി സ്വന്തമായി ഒരു തൊഴിൽ ചെയ്യാനും ദുൽഹൻസ് കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് അവസരമൊരുക്കുന്നു. 

English