About Dulhan's Fashion Designing

അനേകം മാറ്റങ്ങളിലൂടെയാണ് നാം ഇന്ന് കാണുന്ന വസ്ത്രധാരണ ഫാഷനുകൾ ഉണ്ടായത്. ഓരോ കാലത്തും പല വഴികളിലൂടെയാണ് ഫാഷൻ ഉണ്ടായി വരുന്നത് ഇന്നത്തെ ഫാഷൻ പലപ്പോഴും കുറെ കാലം മുമ്പുള്ള ഫാഷന്റെ ചെറിയ വക ഭേദങ്ങൾ തന്നെയാകും. നിത്യേന പുതിയത് ധരിക്കാനുള്ള ആളുകളുടെ ചിന്ത പുതിയ ഫാഷൻ സങ്കൽപ്പങ്ങൾക്ക് സാധ്യത ഏറുന്നു. അതുകൊണ്ടുതന്നെ പഴയകാല തയ്യൽ പഠനത്തിന് ഫാഷൻ ഡിസൈനിങ് രംഗത്തേക്ക് വഴിമാറേണ്ടി വന്നു.

ഞങ്ങൾ വെറുതേ സർട്ടിഫിക്കറ്റ് നൽകുന്നില്ല, ഞങ്ങളുടെ ലക്ഷ്യം തൊഴിൽ പഠിപ്പിക്കുകയാണ്

2006 നവംബറിൽ ദുൽഹൻ ആർട്സ് ആൻഡ് ക്രാഫ്റ്റ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനമാണ് പത്തു വർഷത്തെ നിരന്തര പരിശ്രമത്തിൻറെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ഫോർ വുമൺ എന്ന സ്ഥാപനമായി വളരാൻ കഴിഞ്ഞത് നൂറുകണക്കിന് സ്ത്രീകൾക്ക് ഒരു നല്ല വരുമാനം നേടുന്നതിന് കരണക്കാരാകാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നത് മുന്നോട്ടുള്ള വളർച്ചയ്ക്ക് ഞങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നു. വിദേശത്തു പോയി മികച്ച തൊഴിൽ സംരംഭകർ ആയവരും ഞങ്ങളുടെ വിദ്യാർത്ഥി ലിസ്റ്റിൽ ഉണ്ട്. ഞങ്ങളുടെ സിലബസും പഠന രീതിയും മികച്ചതാണ് എന്നതിന് തെളിവാണ് ഞങ്ങൾക്ക് ലഭിച്ച ISO അംഗീകാരം. സ്വാതി തിരുന്നാൾ സ്മാരക അവാർഡ് 2016 ലെ സ്ത്രീ ശാക്തീകരൺ പുരസ്കാർ ഞങ്ങൾക്ക് നേടാൻ സാധിച്ചു.

Contact us